മണക്കാല: വിശ്വ ചലച്ചിത്രകാരൻ അടൂർ ഗോപാലക്യഷ്ണനെ അപമാനിക്കുകയാണ് മണക്കാല- ചിറ്റാണി മുക്ക് റോഡ്. അടൂരിനെ ആദരിക്കാനാണ് അദ്ദേഹത്തിന്റെ തറവാടിന് മുന്നിലൂടെയുള്ള റോഡിന് അദ്ദേഹത്തിന്റെ പേരിട്ടത്. പക്ഷേ തകർന്ന് തരിപ്പണമായി കിടക്കുകയാണ് റോഡ്. 2014ൽ കോൺക്രീറ്റ് ചെയ്ത് വീതികൂട്ടി അറ്റകുറ്റപ്പണി നടത്തിയാണ് അടൂരിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ റോഡിന് പേരിട്ടത്. രണ്ട് വ ർഷം കഴിഞ്ഞതോടെ റോഡ് തകർന്നു തുടങ്ങി. രണ്ട് കിലോമീറ്റർ ദൂരമുണ്ട്. നിറയെ കുഴികളാണ്. കാൽനട യാത്ര പോലും ബുദ്ധിമുട്ട്. അടൂർ ഗോപാലക്യഷ്ണ ന്റെ തറവാട്ട് വീടിന് മുൻവശത്തുതന്നെ നിരവധി കുഴികളുണ്ട്.
അടൂർ പഠിച്ച തുവയൂർ വടക്ക് ഗവ. എൽ.പി സ്കൂളിന്റെ 75 -ാം വാർഷികത്തിന് അടൂർ ഗോപാലകൃഷ്ണനെ ആദരിച്ചിരു ന്നു. .ആ യോഗത്തിൽ വച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പഴകുളം മധുവാണ് റോഡിന് അടൂർ ഗോപാലകൃഷ് ണൻ റോഡെന്ന് നാമകരണം ചെ യ്യുമെന്ന് പ്രഖ്യാപിച്ചത്. .നടപടിയും ഉണ്ടാ യി. റോഡിന്റെ നവീ കരണത്തിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വകയി രുത്തിയിരുന്നതായി പറഞ്ഞെങ്കിലും പണി നടന്നില്ല. നാമകരണ സമയത്ത് റോഡിന് കാര്യമായ തകർച്ചയില്ലാത്തതിനാൽ ഇരുവശവും കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടുക മാത്രമാണ് ചെയ്തത് . റോഡ് നാമകരണം അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് നിർവഹിച്ചത്. പിന്നീട് അറ്റകുറ്റപ്പണി നടന്നില്ല. ഓടയില്ലാത്തതിനാ ൽ റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നതാണ് തകർച്ചയ്ക്ക് കാരണം. ഒാട്ടോറിക്ഷകൾ പോലും വരില്ല. ബസുകളും സർവീസ് നിറുത്തി. ഏറത്ത് പഞ്ചായത്തിലെ പല റോഡുകൾക്കും തുക അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയിട്ടും ഈ റോഡിനെ അ വഗണിക്കുകയാണെന്നും ഇതിനെതിരെ സമരം നടത്തുമെന്നും തുവയൂർ വടക്ക് പൗരസമിതി പ്രസിഡന്റ് അനിൽ മണക്കാല പറഞ്ഞു.
------------