10-kuravar-
അഖില തിരുവിതാംകൂർ കുറവർ മഹാസഭ നടത്തിയ പ്രകടനവും യോഗവും

പന്തളം: കൊവിഡ് ബാധിതയായ ദളിത് പെൺകുട്ടിയെ ആംബുലൻസിൽ ഡ്രൈവർ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഖില തിരുവിതാംകൂർ കുറവർ മഹാസഭ പ്രകടനവും യോഗവും നടത്തി.
പന്തളം കുറുന്തോട്ടയം കവലയിൽ സംസ്ഥാന ട്രഷറർ എം.കെ. പൊടിയന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഹരികുമാർ വല്ലന ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.ഗണേശ് സംസാരിച്ചു. യോഗത്തിനു മുന്നോടിയായി പന്തളം മെഡിക്കൽ മിഷൻ കവലയിൽ നിന്നും പ്രകടനമായാണ് പ്രവർത്തകരെത്തിയത്.