ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം 5416 പറയരുകാല ശാഖാ ഗുരു ക്ഷേത്രത്തിന്റെ ഏഴാമത് വാർഷികം 11ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. പ്രാർത്ഥന, ഗണപതി ഹോമം,ഗുരുഹോമം,കലശപൂജ,ഗുരുപൂജ, പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും. മരുത്വാമലയിൽ നടന്ന വിശ്വശാന്തി മഹാ യജ്ഞത്തിൽ പുറപ്പെടാ തന്ത്രിയായിരുന്ന രതീഷ് ശർമ്മൻ തന്ത്രി നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് എസ്.എസ് ചന്ദ്രസാബു അറിയിച്ചു.21ന് മഹാസമാധി പ്രാർത്ഥനയും, ഗുരുപൂജയും ഉണ്ടായിരിക്കും.