തെങ്ങമം- കെ.എസ്.എഫ്..ഇയുടെ 629ാമത് ശാഖ തെങ്ങമത്ത് ചിറ്റയം ഗോപകുമാർ എം..എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. മദർ തെരേസാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രക്ഷാധികാരി കെ.പി. ഉദയഭാനു, ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേശ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് അംഗം ആര്യദിൻ രാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിജയകുമാർ എന്നിവർ പ്രസംഗിച്ചു.