10-elanthoor
ഇലന്തൂർ ബ്ലോക്കിലെ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ്

കോഴഞ്ചേരി : ആജൈവ മാലിന്യ സംസ്കരണത്തിന് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്‌റ്റേഡിയത്തിൽ ആരംഭിക്കുന്ന പ്ലാസ്റ്റിക് ഷ്രഡിംഗ് ബെയിലിംഗ് യൂണിറ്റുകളുടെ നിർമ്മാണം പൂർത്തിയാകുന്നതായി ഇലന്തൂർ ബ്ളോക്ക് പ്രസിഡന്റ് ജെറി മാത്യു സാം അറിയിച്ചു.ഏഴ് ഗ്രാമപഞ്ചായത്തുകളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ഗ്രാമ പഞ്ചായത്ത് തലത്തിൽ രൂപീകരിച്ചിട്ടുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ എത്തിക്കും. അവിടെ തരംതിരിച്ച് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്‌റ്റേഡിയത്തിൽ നിർമ്മിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിലേക്ക് മാറ്റും. പുനരുപയോഗ സാദ്ധ്യതയില്ലാത്ത കട്ടികുറഞ്ഞ പ്ലാസ്റ്റിക് പൊടിച്ച് ടാറിംഗിന് കൈമാറും. പുനരുപയോഗ സാദ്ധ്യതയുള്ള പ്ലാസ്റ്റിക്ക് ബെയിലിങ് മെഷീനിൽ പതുക്കി മറ്റ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിന് കൈമാറും. ക്ലീൻ കേരള കമ്പനിക്കാണ് നടത്തിപ്പുചുമതല. പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക് തലത്തിൽ രൂപീകരിച്ച ണ്ടാമത്തെ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റാണിത്. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പ്ലാസ്റ്റിക്കിലെ അഴുക്കും പൊടിയും നീക്കംചെയ്യുന്ന ഡസ്റ്റ് റിമൂവർ യന്ത്രവും സ്ഥാപിക്കും