പന്തളം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ ഡി.വൈ.എഫ് ഐ പന്തളം ബ്ലോക്ക്കമ്മിറ്റി യുടെനേതൃത്വത്തിൽ പന്തളത്ത് പ്രതിഷേധ പ്രകടനം നടത്തി. രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗം ഡി.വൈ.എഫ് ഐ ജില്ലാ കമ്മിറ്റിയംഗം റഹ്മത്തുള്ളഖാൻ ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് സെക്രട്ടറി എൻ.സി.അഭീഷ്,പ്രസിഡന്റ് എച്ച്. ശ്രീഹരി,ബ്ലോക്ക് ജോ.സെക്രട്ടറി ഉദയൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വക്കാസ് അമീർ,അനൂപ് എന്നിവർ നേതൃത്വം എന്നിവർ നൽകി.