പത്തനംതിട്ട : വ്യാപാരി വ്യവസായി സമതി തടിയൂർ യൂണിറ്റ് പ്രസിഡന്റ് ബിജു തായില്ലത്തിന്റെ സ്ഥാപനം സാമൂഹ്യവിരുദ്ധർ അടിച്ചുതകർക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായി പരാതി. ബിജു കോഴഞ്ചേരി പൊയ്യാനിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ബിജു വർക്കി, ഏരിയ പ്രസിഡന്റ് സിബിൻ സി തോമസ് , ഏരിയ സെക്രട്ടറി ദീപു എം ടോം, സണ്ണിമണ്ണിൽ, തടിയൂർ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്ദർശിച്ചു കുറ്റക്കാരെ ഉടൻ അറസ്റ്റുചെയ്യണമെന്ന് പത്തനംതിട്ട ഏരിയ പ്രസിഡന്റ് ജയപ്രകാശ് പി കെ , സെക്രട്ടറി ഗീവർഗീസ് പാപ്പി അഡനേത്ത് എന്നിവർ ആവശ്യപ്പെട്ടു.