പന്തളം: രണ്ട് ജീവനക്കാർക്കും രണ്ട് കൗൺസിലർമാർക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പന്തളം നഗരസഭ വീണ്ടും അടച്ചു. ഇനി 16 ന് തുറക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ റ്റി.കെ.സതി, സെക്രട്ടറി ജി.ബിനുജി എന്നിവർ അറിയിച്ചു. ഇതുവരെ നഗരസഭയിൽ എട്ട് ജീവനക്കാർക്കും മൂന്ന് കൗൺസിലർമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് 8,9,10 ഡിവിഷനുകൾ കണ്ടൈൻമെന്റ് സോണായി തുടരും.