പത്തനംതിട്ട: സംസ്ഥാന ഭരണം അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സായാഹ്നം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അടുത്ത സമയത്ത് നടന്ന രണ്ട് സ്ത്രീപീഡനങ്ങളിലും സി.പി.എം പ്രതിസ്ഥാനത്താണ് . സി.പി.എം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങളിലും പ്രതികൾ കോൺഗ്രസുകാരാണെന്ന് വരുത്തിത്തീർക്കാൻ സി.പി.എം ബോധപൂർവ്വം ശ്രമിക്കു

ന്നെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. എ. ഷുക്കൂർ , ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. ഷാജു ,ആന്റോ ആന്റണി എം.പി, കെ.പി.സി.സി അംഗം പി. മോഹൻരാജ് ,അഡ്വ. എ .സുരേഷ്‌കുമാർ, അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ് ,സാമുവൽ കിഴക്കുപുറം , കെ.എൻ. അച്യുതൻ , മാത്യു കുളത്തുങ്കൽ , എ.ഷംസുദീൻ, അഡ്വ.വി.ആർ. സോജി , അനിൽ തോമസ് , ഡോ. സജി ചാക്കോ , അഡ്വ. കെ. ജയവർമ്മ , തോപ്പിൽ ഗോപകുമാർ ,എം.സി. ഷെറീഫ് , അഡ്വ.ജോൺസൺ വിളവിനാൽ ,അന്നപൂർണ ദേവീ ,അഡ്വ. കെ. പ്രതാപൻ , ജോർജ് മാമൻ കൊണ്ടൂർ , പഴകുളം ശിവദാസൻ , അഡ്വ. സുനിൽ എസ്. ലാൽ ,അഡ്വ .ശ്യാം കുരുവിള , കെ. ജാസിംക്കുട്ടി ,അഡ്വ. ഡി.എൻ .തൃദീപ് , അബ്ദുൾ കലാം ആസാദ് ,സലിം പി. ചാക്കോ ,റെനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.