പ്രമാടം: പഞ്ചായത്ത് 12-ാം വാർഡിലെ 70-ാം അങ്കണവാടിയുടെ പുനർനിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു. പഞ്ചായത്തംഗം അശ്വതിസുഭാഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദുവിനായർ, ലേഖ, ജയചന്ദ്രൻ, എബിൻ എന്നിവർ പ്രസംഗിച്ചു. പ്രമാടം പഞ്ചായത്തിലെ അങ്കണവാടികൾ ശിശുസൗഹൃദ അങ്കണവാടികൾ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് 70-ാം അങ്കണവാടിയുടെ പുനർ നിർമ്മാണം നടത്തിയത്. ഇതോടുകൂടി 25 ഓളം അങ്കണവാടികൾ ശിശു സൗഹൃദ അങ്കണവാടികൾ ആക്കി മാറ്റി.കൂടാതെ സ്വന്തമായി സ്ഥലമുള്ള മൂന്ന് അങ്കണവാടികൾക്ക് പുതിയ കെട്ടിടം നിർമ്മിച്ചു.വകയാർ കരിങ്കുടുക്ക പ്രദേശത്ത് സൗജന്യമായി ലഭിച്ച സ്ഥലത്താണ് അങ്കണവാടി പ്രവർത്തിക്കുന്നത്.ഇതിനോടൊപ്പം കൗമാരക്ലബിന്റെ പ്രവർത്തനങ്ങളും അങ്കനവാടി കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. കുടുംബശ്രീ എഡി.എസ് യോഗങ്ങൾ കൂടാൻ കഴിയുന്ന തരത്തിൽ ഏകദേശം അൻപതിനും നൂറിനും ഇടയ്ക്ക് ആളുകൾക്ക് ഒരുമിച്ചിരുന്ന് മീറ്റിംഗ് കൂടാൻ കഴിയുന്ന തരത്തിലേക്ക് അങ്കണവാടിയിൽ സൗകര്യം ഇപ്പോൾ ലഭ്യമാണ്.