മല്ലപ്പള്ളി : കൊവിഡ് രോഗികളായ യുവതി പീഡനത്തിന് ഇരയായ സംഭവത്തിലെ പ്രതികളായ എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്നും സംഭവങ്ങളിൽ സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എ.കെ.സി.എച്ച്.എം.എസ്. മല്ലപ്പള്ളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30ന് താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. യൂണിയൻ പ്രസിഡന്റ് പി.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.