road
നെടുമ്പ്രത്ത് നടവഴി ഇടിഞ്ഞുവീണപ്പോൾ

തിരുവല്ല: ശക്തമായ മഴയിൽ നടവഴി ഇടിഞ്ഞ് തോട്ടിലേക്ക് വീണതുമൂലം ഒട്ടേറെ കുടുംബങ്ങളുടെ വഴിയടഞ്ഞു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ചേരിയിൽ ഭാഗത്തേക്കുള്ള ജനങ്ങൾ ഗതാഗതത്തിനായി ആശ്രയിച്ചിരുന്ന നടവഴിയാണ് സമീപത്തെ വാളകത്തിൽ തോട്ടിലേക്ക് ഇടിഞ്ഞ് വീണത്. ഇവിടെ സംരക്ഷണഭിത്തി ഉണ്ടായിരുന്നില്ല. വാളകത്തിൽ തോടിന്റെ പല ഭാഗങ്ങളിലും തിട്ടയിടിച്ചിൽ വ്യാപകമാണ്. ഇതുമൂലം വേനൽക്കാലത്ത് തോട്ടിലൂടെയുള്ള നീരൊഴുക്ക് തടസപ്പെടുന്നതും പതിവാണ്. വാളകത്തിൽ തോടിന് ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികെട്ടി സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.