award
ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് തിരുവല്ല മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാറിന് സമ്മാനിക്കുന്നു

തിരുവല്ല: ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യ മാന്നാർ ടൗൺ ചാപ്റ്ററിന്റെ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് തിരുവല്ല മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാറിന് ലഭിച്ചു. നിരണം രാജന് കലാരത്‌ന അവാർഡും നൽകി. സോൺ പ്രസിഡന്റ് ജയിസ് കെ.ജെയിസ് അവാർഡ് വിതരണം ചെയ്തു. മുൻദേശീയ ഡയറക്ടർ അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. മുൻസോൺ പ്രസിഡന്റുമാരായ അനൂപ് കുമാർ, സതീശ് അമ്പാടി എന്നിവർ വിശിഷ്ടതിഥികളായി. മാന്നാർ ചാപ്റ്റർ പ്രസിഡന്റ് സുരേഷ്‌ കുമാറിന് ‌സോണിന്റെ ആദരവ്‌ വൈസ് പ്രസിഡന്റ് ദിലീപ്‌മോഹൻ നൽകി. ചികിത്സാസഹായ വിതരണം മുനിസിപ്പൽ ചെയർമാൻ നിർവഹിച്ചു. മുൻ ചാപ്റ്റർ പ്രസിഡന്റുമാരായ അഷീഷ് ആനന്ദ്, ബിജുകുമാർ, എം.ജി.വേണുഗോപാൽ, രജിത് തമ്പാൻ, പി. ബി. ഷുജാഹുദ്ദീൻ, സെക്രട്ടറി വിഷ്ണു, ട്രഷറാർ അഭിലാഷ്എന്നിവർ പ്രസംഗിച്ചു.