കൊടുമൺ: ഒരു ഇടവേളയ്ക്ക് ശേഷം കൊടുമണ്ണിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജനം ആശങ്കയിൽ. കഴിഞ്ഞദിവസം കൊടുമൺ പഞ്ചായത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ അടച്ചിട്ടിരുന്നു. ഇന്നലെ ബിവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഔട്ട്ലെറ്റ് അടച്ച് അണുവിമുക്തമാക്കി.