പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി ഒയുടെ നേതൃത്വത്തിൽ ജില്ലയിലെ 500 കേന്ദ്രങ്ങളിൽ ജീവനക്കാരും അദ്ധ്യാപകരും പൊതു മേഖലാ സംരക്ഷണ ദിനം ആചരിച്ചു.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി ഡി സുഗതൻ ഉദ്ഘാടനം ചെയ്തു.
ഡോ. ബി എൻ ഷാജി, ആർ.രാജേഷ്,
സി.വി. സുരേഷ് കുമാർ , എസ് ലക്ഷ്മി ദേവി, ആദർശ് കുമാർ , പി.ബി. മധു , വി പ്രദീപ്, വി ഷാജു, വി പി തനൂജ, ബി ശ്രീകുമാർ , എസ് ശ്രീകുമാർ , ഹരികൃഷ്ണൻ , പി എൻ അജി, രവീന്ദ്ര ബാബു, എം വി സുമ, കെ ജി ഓ ഏ ജില്ലാ സെക്രട്ടറി പി സനൽ കുമാർ , ഹബീബ് മുഹമ്മദ്, പ്രസാദ് മാത്യു, അവിനാഷ് തുടങ്ങിയവർ സംസാരിച്ചു.
അടൂരിൽ എഫ്.എസ്. ഇ.ടി.ഒ ജില്ലാ സെക്രട്ടറി എ.ഫിറോസ് ഉദ്ഘാടനം ചെയ്തു. കെ രവിചന്ദ്രൻ, കെ സജികുമാർ, എസ് നൗഷാദ്, കെ രാജേഷ്, ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.
റാന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ബിനു, എൽ.അഞ്ജു, ടി.കെ.സജി, ദിപിൻ ദാസ് , ബിനോയ് ജെ.പി, എം.എസ് വിനോദ്, ഡോ.ബെന്നി ഏബ്രഹാം, അജികുമാർ തുടങ്ങിയവർ സംസാരിച്ചു,
തിരുവല്ല റവന്യൂ ടവറിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി.അനീഷ് കുമാർ,ഉദ്ഘാടനം ചെയ്തു. സി.ടി.വിജയാനന്ദൻ, സജീഷ്.ബി, ഉല്ലാസ് ആർ.നായർ തുടങ്ങിയവർ സംസാരിച്ചു
കോന്നിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ ജി.ബിനുകുമാർ, എം.പി ഷൈബി, എസ്.ശ്യാം കുമാർ, എസ്.ശ്രീലത ബി വിനോദ് കുമാർ, പി കെ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
മല്ലപ്പള്ളി സിവിൽ സ്റ്റേഷനിൽ എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം അലക്‌സ് ഉദ്ഘാടനം ചെയ്തു. കെ പി രാജേന്ദ്രൻ, കെ ശ്രീനിവാസൻ, വി ജി മണി, അനൂപ് ഫിലിപ്പ്, എം ഷാജഹാൻ, പി സതീഷ് കുമാർ, കെ ബി സുജാത കുമാരി, കെ വി മനോജ്, തുടങ്ങിയവർ സംസാരിച്ചു.