തിരുവല്ല: കടപ്ര ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. മതിൽഭാഗം കോയിക്കൽപറമ്പ് അദ്വൈതിൽ ആദിത്യ വർമ്മയാണ് (47) മരിച്ചത്. ബുധനാഴ്ച മൂന്ന് മണിയോടെ ഓഫീസിലെ ജോലിക്കിടെ കുഴഞ്ഞ് വീണതിനെ തുടർന്ന് പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. . ഭാര്യ: മാവേലിക്കര പ്രായിക്കര കൊട്ടാരത്തിൽ ശ്രീദേവി വർമ്മ. മക്കൾ: അതിഥി എസ്. വർമ്മ, അദ്വൈത് എസ്. വർമ്മ. സഹോദരങ്ങൾ: ഉമാ വർമ്മ, മനോജ് വർമ്മ.