കുന്നന്താനം: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയസദനത്തിൽ ജി. എസ്. ജയകുമാർ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന്. മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, കുന്നന്താനം കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഇത്തിത്താനം പുതുപ്പറമ്പിൽ കുമാരി ജയകുമാർ. മക്കൾ: വിദ്യാ ജയകുമാർ, വിജേഷ് ജയകുമാർ (കാർഷിക ഗ്രാമവികസന ബാങ്ക്, മല്ലപ്പള്ളി). മരുമക്കൾ: പ്രദീപ് തെള്ളിയൂർ.