അടൂർ: കൊവിഡ് രോഗിയായ പെൺകുട്ടിയെ 108 ആംബുലൻസിനുള്ളിൽ പീഡിപ്പിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധനർ ഡെമോക്രാറ്റിക്ക് സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാർച്ചും പ്രതിഷേധ ധർണയും നടത്തി. മാർച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിൽ പൊലീസ് തടഞ്ഞു.തുടർന്ന് നടന്ന യോഗത്തിൽ എസ്.ഡി.എസ്.എസ് സംസ്ഥാ ന രജിസ്റ്റാർ കോളൂർ അരവിന്ദാക്ഷൻ അദ്ധ്യത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് ആർ.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ്.പ്രസിഡന്റ് മുതുപിലാക്കാട് ശശിധരൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സേതു നാരായണൻ, ട്രഷറർ അനില എന്നിവർ പ്രസംഗിച്ചു.