അടൂർ : പളളിക്കൽ പി.എച്ച്.സിയുടെ നേതൃത്വത്തിൽ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ കൊവിഡ് പരിശോധന നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് പളളിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുരഭി പറഞ്ഞു. സഹായം നൽകാനെത്തുന്നവർക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുളളതായി മഹാത്മജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.