1
തോട്ടു വ അംഗൻവാടി കെട്ടിടം ആന്റൊ ആന്റെണി എം പി ഉദ്ഘഘാടനം ചെയ്യുന്നു

തെങ്ങമം: പളളിക്കൽ പഞ്ചായത്ത് തോട്ടുവ 93-ാം അങ്കണവാടിക്ക് രാജ്യ സഭാംഗം എ.കെ.ആന്റണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം ആന്റോ ആന്റണി എം.പി.ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.തോപ്പിൽ ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിമൽ കൈതക്കൽ,പഞ്ചായത്ത് അംഗങ്ങളായ എം.ശിവദാസൻ,സി.സന്തോഷ് കുമാർ, വാഴുവേലിൽ രാധാകൃഷ്ണൻ, ജി.സുധാകുറുപ്പ്,തോട്ടുവ.പി.മുരളി,ബിനു വെള്ളച്ചിറ,എം.രാജേഷ്, കെ.വിശ്വമോഹനൻ,വി.ആർ. അരവിന്ദാക്ഷനുണ്ണിത്താൻ,കെ. ജനാർദനകുറുപ്പ്,അഡ്വ.പി. അപ്പു,വി.കേരളകുമാരൻ നായർ,തഴവാവിള ദിവാകരൻ,സന്തോഷ് കുമാർ, കെ. പി. ശ്രീകുമാർ,പി.കെ.മുരളി,സന്തോഷ് കുമാർ,പ്രസാദ്.ആർ,രാഹുൽ കൈതക്കൽ,രജനി എന്നിവർ പ്രസംഗിച്ചു.