11-poozhikkadu-school
പൂഴിക്കാട് ഗവ യു.പി സ്‌കൂൾ

പന്തളം: പത്തനംതിട്ട റവന്യൂ ജില്ലാതലത്തിൽ പ്രൈമറി വിഭാഗത്തിൽ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് പൂഴിക്കാട് ഗവ യു.പി സ്‌കൂളിന് ലഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര മേഖലയിലുള്ള വിവിധ പ്രവർത്തനങ്ങൾ , അക്കാദമിക് നിലവാരവും ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തുന്നതിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ, കുട്ടികളുടെ എണ്ണത്തിലെ വർദ്ധന തുടങ്ങിയവ പരിഗണിച്ചാണ് അവാ‌ർഡ്.