അടൂർ: കൊവിഡ്‌ ബാധിതയായ പട്ടികജാതി പെൺകുട്ടിയെ ആംബുലൻസിൽ വെച്ചു ക്രൂരമായി പീഡിപിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള കുറവർ മഹാസഭാ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സംഭവത്തിനു ഉത്തരവാദികളായ എല്ലാ ആരോഗ്യ പ്രവർത്തകർക്കെതിരേയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇരയായ പെൺകുട്ടിയുടെ ജീവന് സംരക്ഷണം നൽകുകയും പട്ടിക ജാതിക്കാർക്കെതിരെ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധ യോഗത്തിൽ ആവശ്യം ഉയർന്നു. അഖില കേരള കുറവർ മഹാസഭയുടെ യുവജന ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് എം.ജി കണ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.പി.രാജേഷ്,ആർ ശശി,കെ.രാജേഷ്,സി.ആർ മണി,പി.അജയൻ,പി.ബാബു, മഹിളാ സമാജം നേതാക്കളായ പി.പുഷ്പ അംബിക എന്നിവർ സംസാരിച്ചു