അടൂർ : വെള്ളക്കുളങ്ങര വയലിൽ ലക്ഷ്മി ഭവനത്തിൽ പരേതനായ രാജേന്ദ്രന്റെ മകൻ രഞ്ജിത്ത് ലാൽ (29) കൊവിഡ് ബാധിച്ച് മരിച്ചു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഞ്ജിത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മാതാവ് :മണി. സഹോദരി:രശ്മിദേവീ.