പന്തളം: മങ്ങാരം മുത്തൂണിയിൽ അമീറിന്റെ ഭാര്യ റെജീന (42) കൊവിഡ് ബാധിച്ച് മരിച്ചു. വൃക്ക സംബന്ധമായ രോഗത്തിന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവി‌ഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. മക്കൾ: ഷെമീർ, ഷെഫീക്ക്.