അടൂർ: പള്ളിക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചാലുതുണ്ടിൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി. ജില്ലാപഞ്ചായത്ത് അംഗം ടി.മുരുകേഷിന്റെ ശ്രമഫലമായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിപ്പിച്ച15 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്വന്തമായി കെട്ടിടം നിർമ്മിച്ചത്. ഇതിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് 5 ചിറ്റയംഗോപകുമാർ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ജി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ് ബ്ലോക്ക് പഞ്ചായൽ അംഗം വിമൽ കൈതയക്കൽ വാർഡം അംഗം അംജിത്ത് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.