അടൂർ : കൊവിഡ് ബാധിതയായ പെൺകുട്ടിയെ 108 ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് സിദ്ധനർ സർവ്വീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. രവികുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ജയപ്രകാശ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. ജി. അനിത, യൂണിയൻ സെക്രട്ടറി ബി. മഞ്ജു, ആർ, സദാനന്ദൻ, ആർ. വിജയൻ, രാമചന്ദ്രൻ, ജി. സുനിൽ, ബിജു നിഥിൻ അങ്ങാടിക്കൽ, സി. ആനന്ദൻ, സുരേഷ് പള്ളിക്കൽ, സുഭാഷ് തെങ്ങമം, ഉഷ അശോകൻ, ലത കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.