11-krishnan-and-yasodha
തിരുവൻവണ്ടൂർ ബാലദിനാഘോഷത്തിൽ വേഷമണിഞ്ഞ യശോദയും കൃഷ്ണനും.

ചെങ്ങന്നൂർ: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ
വീടുകൾ കേന്ദ്രീകരിച്ച് ശ്രീകൃഷ്ണ ജയന്തി ആഘോഷം നടന്നു. കുട്ടികൾ ഉണ്ണിക്കണ്ണൻമാരായി അണിഞ്ഞൊരുങ്ങി.
ഗോപൂജ, വൃക്ഷപൂജ, നദിപൂജ, തുളസി വന്ദനം, അഗ്‌നിഹോത്രം, ഭജനസന്ധ്യ, എന്നിവ നടന്നു.
ഭാഗവത പാരായണം, ദീപലങ്കാരം, ഗോപികാ നൃത്തം, ഉറിയടി, കൃഷ്ണ പൂക്കളം, കണ്ണനൂട്ട് എന്നിവയും ഉണ്ടായിരുന്നു.