കോന്നി: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെന്റർ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. യുവതലമുറയും ആത്മഹത്യയും എന്ന വിഷയത്തിൽ വെബിനാർ നടത്തി. വിഷയം അവതരിപ്പിച്ച് ക്ലാസ് നയിച്ച് വെബിനാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം നിർവഹിച്ചു.സി.ഡി.എസ് ചെയർ പേഴ്‌സൺ രത്‌നകുമാരി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ജെന്റർ ഡി.പി.എം അനുപമ,പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മോഹനൻ കാലായിൽ, സ്‌നേഹിത അംഗം സുലു മധു, കമ്മ്യൂണിറ്റി കൗൺസിലർ സലേഖ അജിത്ത്, ഉണ്ണികൃഷ്ണൻ നായർ, കുടുംബശ്രീ, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുത്തു.