അടൂർ: പഴകുളം സർവീസ് സഹകരണ ബാങ്ക് ഹൈസ്കൂൾ ജംഗ്ഷൻ ശാഖയിൽ 2017 മുതൽ 20 വരെ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ബ്രാഞ്ച് മാനേജരായിരുന്ന ഷീല, അക്കൗണ്ടൻ്റ് മുകേഷ് ഗോപിനാഥ് എന്നിവർക്കെതിരേ അടൂർ പൊലീസ് കേസെടുത്തു.. പത്തനംതിട്ട അസി. രജിസ്ട്രാർ നടത്തിയ പരിശോധനയിൽ 45 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ്' കമ്മറ്റി കൺവീനർ രാധാകൃഷ്ണ കുറുപ്പ് നൽകിയ പരാതിയെ തുടർന്നാണ് നടപടി