ghss
അടൂർ ഗവ. ഗേൾസ് എച്ച്. എസ്. എസിന് വേണ്ടി നിർമ്മിക്കുന്ന പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനം ചിറ്റയം ഗോപകുമാർ എം. എൽ. എ നിർവ്വഹിക്കുന്നു.

അടൂർ : സംസ്ഥാന സർക്കാരിന്റെ മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയ അടൂർ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് കിഫ്ബി വഴി അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് ഹയർസെക്കൻഡറി വിഭാഗത്തനായി മൂന്ന് നിലയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചിറ്റയം ഗോപകുമാർ എം.എൽ നിർവഹിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ ചടങ്ങിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജി.പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ആശ ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.പി. സന്തോഷ്‌, പഞ്ചായത്ത് അംഗം കുഞ്ഞുമോൾ കൊച്ചുപാപ്പി,സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ പി.ബി. ഹർഷകുമാർ, പി.ടി.എ.പ്രസിഡന്റ്‌ ആർ.സുരേഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് വള്ളിക്കോട്, എ.പി.ജയൻ,പ്രിൻസിപ്പാൾ അഷ്‌റഫ്‌. എം,ഹെഡ് മിസ്ട്രസ് ബിന്ദു.ബി,പഴകുളം ശിവദാസൻ, എൻ.ജി.കൃഷ്ണകുമാർ,സക്കറിയ, അദ്ധ്യാപകരായ ശ്രീലതാദേവി. ആർ, ഷിബു ജി. നായർ, സിജു.എം,അനുസൂര്യ.എസ്.എസ്,ശ്രീലേഖ.ഡി,എന്നിവർ സംബന്ധിച്ചു. ഇൻകൽ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ നിർമ്മാണം ഒമ്പതു മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.