പത്തനംതിട്ട: ചെന്നീർക്കര പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പഞ്ചായത്ത് കൺവീനർ അനീഷ് വിശ്വനാഥ് പറഞ്ഞു. പ്രളയ ദുരിതാശ്വാസം ഇഷ്ടപ്പെട്ടവർക്ക് വീതിച്ച് നൽകുക, സർക്കാരിന്റെ ലൈഫ് പദ്ധതിക്ക് തുരങ്കം വയ്ക്കുക, രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാതിരിക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിൽ അഴിമതി തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് അവിശ്വാസം കൊണ്ടുവരുന്നത്.