പത്തനംതിട്ട : ക്ഷേമനിധി അടവ് തുക വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ അസംഘടിത തൊഴിലാളി കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വിദ്യാഭ്യാസ സ്‌കോളർഷിപ് പത്താംക്ളാസ് മുതലാക്കണമെന്നും വിവാഹ സഹായം പുരുഷ തൊഴിലാളികൾക്കും നൽകണമെന്നും ആവശ്യപ്പെട്ടു.പ്രസിഡന്റ് ജിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. സേവാദൾ സംസ്ഥാന കോഓർഡിനേറ്റർ മൃദുൽ മധു, ബിജോയ് ടി മാർക്കോസ് എന്നിവർ പ്രസംഗിച്ചു.