കോഴഞ്ചേരി : പഞ്ചായത്ത് മൂന്നാം വാർഡിൽ മേലുകര കിഴക്ക് കുരങ്ങുമല പള്ളിപ്പടി വട്ടക്കുന്നേൽ റോഡ് പഞ്ചായത്തിന്റെ മെയിന്റനൻസ് ഗ്രാന്റ് ഉപയോഗപ്പെടുത്തി പുനർനിർമ്മിച്ചത് പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ക്രിസ്റ്റഫർ ദാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം മോളി ജോസഫ്, കുടുംബശ്രീ ചെയർപേഴ്‌സൺ പി.വി. ശാന്തമ്മ, കുടുംബശ്രീ വാർഡ് സെക്രട്ടറി കുഞ്ഞമ്മ റെജി, പി.ജി. രാധാകൃഷ്ണൻ, കെ.ഐ. ജോസഫ്, സുരേഷ് പറോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.