പത്തനംതിട്ട : ആറന്മുള ആംബുലൻസ് പീഡനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയും ശിക്ഷയും ഉറപ്പാക്കുംവരെ പ്രതിഷേധസമരം നടത്താൻ കേരള സാംബവർ സൊസൈറ്റിയും പട്ടികജാതി/പട്ടികവർഗ സംയുക്ത സമിതിയും തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് എം.വി. ജയപ്രകാശ്, ജനറൽ സെക്രട്ടറി ബാബു കുന്നത്തൂർ എന്നിവർ അറിയിച്ചു.