പത്തനംതിട്ട : കൊവിഡ് രോഗിയായ പട്ടികജാതി യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച പ്രതിക്കെതിരെ അതിവേഗ ശിക്ഷ ഉറപ്പാക്കുന്ന അന്വേഷണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി-വർഗ സംയുക്ത സമിതി നേതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നൽകി. ജനറൽ സെക്രട്ടറി ഐ. ബാബു കുന്നത്തൂർ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി ഇൻ ചാർജ് ഡോ. സി.കെ. സുരേന്ദ്രനാഥ്, അഖിലകേരള പാണർ സമാജം ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി, കേരള സാംബവർ സൊസൈറ്റി ജില്ലാ സെക്രട്ടറി പി.എൻ. പുരുഷോത്തമൻ, കെ.പി.എം.എസ് തിരുവല്ല യൂണിയൻ സെക്രട്ടറി പി.എൻ. സുരേഷ് ബാബു എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.