പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ളാക്കൂർ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ പണി പൂർത്തീകരിച്ച അസംബ്ലിഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എലിസബത്ത്ബഅബു നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് റോബിൻപീറ്റർ അദ്ധ്യക്ഷത വഹിച്ചചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്തംഗം കെ. പ്രകാശ്കുമാർ,സുലോചന ദേവി,എൻ ഗോപിനാഥൻനായർ, ജലജ പ്രകാശ്
പി.ടി..എ പ്രസിഡന്റ് കൃഷ്ണൻനായർ, ഹെഡ്മിസ്ട്രസ് ഹെലൻതോമസ്, എസ് എസ് ജി അംഗങ്ങളായ
വിക്രമൻ ,വാഴവിള അച്യുതൻനായർ,ശശാങ്കൻ നായർ,ശശിലാൽ,ജോഷ്,എന്നിവ പ്രസംഗിച്ചു.എൽ.എസ്.എസ് പരീക്ഷയിൽ ജേതാക്കളായ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു.