കൊടുമൺ: കൊടുമൺചിറ 9 -ാം വാർഡിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.
ഒമ്പതാം വാർഡിൽ 60 ലക്ഷത്തിൽപരം രൂപയുടെ വികസനങ്ങൾ എത്തിച്ച വാർഡ് മെമ്പറുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കൊടുമൺചിറ ജംഗ്ഷനിൽ ഹൈമാസ്റ്റ്ലൈറ്റ് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചു.
വാർഡ് മെമ്പർ ലീലാമണി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീന പ്രഭ, സി.പി.ഐ കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബു, അങ്ങാടിക്കൽ പ്രേമചന്ദ്രൻ, പ്രമോദ് കൊടുമൺചിറ, ചന്ദ്രിക തുടങ്ങിയവർ
പ്രസംഗിച്ചു.