ചെങ്ങന്നൂർ: ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജോസ് വേങ്ങയിൽ പ്രതഷേധം രേഖപ്പെടുത്തി.എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സർക്കാരിതര സ്ഥാപനങ്ങളിലെ പെൻഷൻകാർക്കും കൊവിഡ് കാലത്തും ഓണം അലവൻസും മറ്റാനുകൂല്യങ്ങളും നൽകിയിട്ടും കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് മാത്രം അലവൻസ് നൽകാത്ത നഷേധാത്മക നിലപാടിനെതിരെ പ്രതഷേധവും ദു:ഖവും രേഖപ്പെടുത്തി.ചെങ്ങന്നൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ സത്താർ ജില്ലാ പ്രസിഡന്റ് പി.എം രവീന്ദ്രൻ, വി.കെ രാജേന്ദ്രൻ, എസ്.ഗോപാലൻ എന്നിവർ പ്രസംഗിച്ചു. ഓണം ഫെസ്റ്റിവെൽ അലവൻസ് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി.