കോന്നി: സംസ്ഥാനത്തും സംസ്ഥാനത്തിനു പുറത്തും വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്ന പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് കേസ് അന്വേഷണം കേന്ദ്ര ഏജൻസിയായ സി.ബി.ഐ.യെ ഏൽപ്പിക്കണമെന്ന് ആർ.എസ്.പി. കോന്നി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ടി.എം. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി പ്രൊഫ. ബാബു ചാക്കോ, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്. സതീഷ്, മറിയം ബാബു, പി.കെ. ഗോപി എന്നിവർ പ്രസംഗിച്ചു.