കോന്നി : വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ മുടക്കിയാണ് ആശുപത്രി നിർമ്മിക്കുന്നത്. സ്ഥല പരിമിതികൾ മൂലം വളരെഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആശുപത്രിക്ക് പുതിയ കെട്ടിടം വരുന്നതോടെ പൊതു ജനങ്ങൾക്ക് ഏറെ ആശ്വാസമാകും.ആറു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു നൽകും. പ്രദേശ വാസികളുടെ ദീർഘകാലമായുെള്ള ആവശ്യമാണ് നിറവേറ്റപ്പെടുന്നത്. മൂന്ന് ഒ.പി .റൂം, ഒബ്‌സെർവഷൻ റൂം, നഴ്‌സിംഗ് സ്റ്റേഷൻ, അനുബന്ധ ടോയ്ലറ്റ് സംവിധാനങ്ങൾ ഉൾപ്പെടെ 1500 ചതുരശ്ര അടി വിസ്തീർണത്തിൽ നാഷണൽ ഹെൽത് മിഷന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമ്മാണമാണ് നടക്കുന്നത്. ഭാവിയിൽ ആശുപത്രിക വികസന സാദ്ധ്യത കൂടി ചേർത്താണ് നിർമ്മാണ പ്രവർത്തനം. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. പഞ്ചായത്ത് പ്രസിഡന്റ് ലിസി മോൾ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ അമ്പിളി ജി നായർ,ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മല,ജി ഷൈജു, എം.പി.ജോസ്, പ്രമോദ് .എസ്.ചന്ദ്രൻ,ആർ.ശ്രീരേഖ, പ്രസന്ന രാജൻ, ലിസി ജോൺസൺ, കെ കെ. മനോഹരൻ, ലേഖ ജയകുമാർ, സി ഡി എസ് ചെയർ പേഴ്‌സൺ ശ്രീജ അജി , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ആർ. മോഹനൻ നായർ, രാജു നെടുവമ്പുറം, ജോൺ മാങ്കൂട്ടത്തിൽ, സോമൻ പമ്പയിക്കോട്,കൃഷ്ണകുമാർ,സംഗേഷ് ജി.നായർ,പി ആർ . ചന്ദ്രശേഖരൻ നായർ , മെഡിക്കൽ ഓഫീസർ ഡോ. ജ്യോതി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.