ചെങ്ങന്നൂർ: സജി ചെറിയാൻ എം.എൽ.എ. മന്ത്രി ജി. സുധാകരന് നല്കിയ നിവേദനത്തെ തുടർന്ന് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ നാല് റോഡുകൾക്ക് 15.25 കോടി രൂപ അനുവദിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു. മുളക്കുഴ പാറപ്പാട്ട് കാഞ്ഞിരത്തുംമൂട് റോഡ് 3 കോടി, പാണ്ടനാട് പറമ്പത്തൂർപടി ബുധനൂർപെരിങ്ങിലിപ്പുറം ക്ഷേത്രം റോഡ് 6 കോടി,അങ്ങാടിക്കൽ തെക്ക് തിങ്കളാമുറ്റം ആലാ റോഡ്, ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി മലയിൽപ്പടി റോഡ് 5.50 കോടി,ചെങ്ങന്നൂർ മാഹാദേവർ ക്ഷേത്രം ആറാട്ടുകടവ് റോഡ് 75 ലക്ഷം.