ചെന്നീർക്കര : ഷാലോം പബ്ലിക്ക് സ്‌കൂൾ ഹിന്ദി സാഹിത്യ ക്ലബിന്റെ നേതൃത്വത്തിൽ, ഹിന്ദി ദിനാചരണം സംഘടിപ്പിക്കുന്നു. 14 ന് കുട്ടികൾക്കായി ഹിന്ദി ഗാനാലാപനം, ഹിന്ദി പോസ്റ്റർ രചന,സംഭാഷണം,ലഘു പ്രഭാഷണങ്ങൾ,തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾക്കായി ഓൺ ലൈൻ വഴി സംഘടിപ്പിക്കും. കുട്ടികൾ ഹിന്ദി അക്ഷരങ്ങൾ ചേർത്ത് അക്ഷര വൃക്ഷം,കുട്ടികൾ തയാറാക്കിയ രചനകൾ ചേർത്ത് ഹിന്ദി സാഹിത്യ പത്രിക തയാറാക്കും.