പത്തനംതിട്ട : പട്ടികജാതി വർഗ വിഭാഗങ്ങളുടെ അടിസ്ഥാന വികസനത്തിനായി വിവിധ പദ്ധതികളിലൂടെ ചെലവഴിക്കേണ്ട കോടികണക്കിന് ഫണ്ടുകൾ ത്രിതല പഞ്ചായത്തുകൾ വിശേഷിച്ചും ജില്ലാ പഞ്ചായത്ത് ലാപ്‌സാക്കുന്നതായും പരാതി. ഇടത് വലത് മുന്നണികൾ ഭരിക്കുന്ന ത്രിതല പഞ്ചായത്ത് ഭരണസമിതികൾ കഴിഞ്ഞ അഞ്ചു വർഷക്കാലമായി പട്ടികജാതി വർഗ വിഭാഗങ്ങൾ താമസിക്കുന്ന കോളനികൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പോലും പരാജയപ്പെട്ടിരിക്കുന്നു. സഞ്ചാരയോഗ്യമായ റോഡ്, കുടിവെള്ളം, വൈദ്യുതി, എന്നിവ കോളനി നിവാസികൾക്ക് ഇപ്പോഴും അപ്രപ്യമാണ്. ത്രിതല പഞ്ചായത്തുകൾ ഈ വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കേണ്ട ഫണ്ടുകൾ ലാപ്‌സ് ആക്കിയും, വകമാറ്റി ചില വഴിക്കുന്നതിലും പ്രതിഷേധിച്ച് ബി.ജെ.പി എസ്. സി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ ധർണ ബി.ജെ.പി സംസ്ഥാന സമിതി അംഗം രാജൻ പെരുമ്പക്കാട്ട് ഉദ്ഘാടനം ചെയ്തു. മോർച്ച ജില്ലാ പ്രസിഡന്റ് സുരേഷ്. പി. ബി. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കുരമ്പാല, അജി മംഗലത്തിൽ, കൃഷ്ണൻ കുട്ടി, അനിയൻ തിരുവല്ല, സുഭാഷ്, രജനീഷ് കുരമ്പാല, ജ്യോതിഷ് കുമാർ, പ്രദീപ് ചൂരപ്പെട്ടി എന്നിവർ സംസാരിച്ചു.