ചെങ്ങന്നൂർ: സെപ്തംബർ 11 ജീവനോപാധി ദിനത്തോടനുബന്ധിച്ച് ബി.എം.എസ് ചെങ്ങന്നൂർ മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രക്ഷോപ പരിപാടികൾ നടത്തി. ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ നടന്ന പ്രക്ഷോപ പരിപാടി കെ.എസ്ആർ.ടി.സി ഡിപ്പോയിൽ ബി.എം.എസ് ജില്ലാ ഉപാദ്ധ്യക്ഷൻ സദാശിവൻപിള്ള ഉദ്ഘാടനം ചെയ്തു.
കെ.എസ്ആർ.ടി.സിയെ സർക്കാർ ഡിപ്പാട്ട്‌മെന്റാക്കി സംരക്ഷിക്കുക, ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, ഡി.എ കുടിശിക നൽകുക, വായ്പകൾക്ക് മേലുള്ള മൊറട്ടോറിയം കാലാവധി രണ്ട് വർഷത്തേക്ക് ദീർഘിപ്പിക്കുക, ജീവനക്കാരുടെ ശമ്പളത്തിന്റെ 30 ശതമാനംപിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജീവനക്കാർ പ്രക്ഷോപ പരിപാടികൾ സംഘടിപ്പിച്ചത്.