പത്തനംതിട്ട : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ഊർജ്ജിതമാക്കാൻ ബി.ഡി.ജെ.എസ്. ജില്ലാ നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. എ.വി ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ തഴവ സഹദേവൻ സംഘടനാ സന്ദേശം നൽകി. സംസ്ഥാന സമിതി അംഗം എൻ. വിനയചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് റ്റി. വി. സുന്ദരേശൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സതീഷ് ബാബു, അഡ്വ. പി.സി. ഹരി, അഡ്വ. ബോബി കക്കാനപ്പള്ളി, കോന്നി മണ്ഡലം പ്രസിഡന്റ് സോമനാഥൻ, ബി.ഡി.വൈ.എസ്. സംസ്ഥാന വൈസ് ചെയർമാൻ രാകേഷ് കോഴഞ്ചേരി, ജില്ലാ പ്രസിഡന്റ് നോബൽ കുമാർ, സുരേഷ് മുടിയൂർകോണം, സന്തോഷ് എം.എസ്, പ്രസന്നകുമാർ, മഹേഷ് മംഗലശേരിൽ, ശ്രീജു തുടങ്ങിയവർ പ്രസംഗിച്ചു.