അടൂർ : കൊവിഡ് ബാധിതയായ പെൺകുട്ടിയെ ഡ്രൈവർ പീഡിപ്പിച്ച 108 ആംബുലൻസിൽ പാനിക് ബട്ടൻ ഇല്ലെന്ന് കണ്ടെത്തി. എമർജൻസി കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കേണ്ട ബട്ടണാണിത്. വാഹനത്തിന്റെ സഞ്ചാരപഥം കണ്ടെത്തുന്നതിനുള്ള ഡബ്ളിയു. എൽ. ടി. ഡി സംവിധാനം ഉണ്ട്. അടൂരിലെ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനുക്കുട്ടൻപിള്ള, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നിഥിൻ, മനോജ്, റജി , പന്തളം സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആംബുലൻസിൽ പരിശോധന നടത്തിയത്. 108 ആംബുലൻസുകളിൽ ഭൂരിപക്ഷത്തിലും പാനിക് ബട്ടൻ സംവിധാനമുണ്ട്. രോഗികളോ അവരുടെ കൂടെ ഇരിക്കുന്നവർക്കോ എന്തെങ്കിലും അപായം ഉണ്ടായാൽ 108 ആംബുലൻസിന്റെ കൺട്രോൾ റൂമിൽ അടിയന്തര സന്ദേശം അയയ്ക്കാനുള്ളതാണ് പാനിക് ബട്ടൻ. ഇത് ബോധപൂർവ്വം പ്രതിയായ നൗഫൽ ഉൗരിമാറ്റിയതാണോ എന്ന് സംശയിക്കുന്നു. ആംബുലൻസിലെ പരിശോധന.ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് അടുത്ത ദിവസം മോട്ടോർ വാഹനവകുപ്പ് അന്വേഷണ സംഘത്തിന് കൈമാറും. നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ ആവശ്യം തിങ്കളാഴ്ച അടൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരയായ പെൺകുട്ടിയിൽ നിന്ന് കൊവിഡ് നെഗറ്റീവായശേഷം മാത്രമേ മൊഴിയെടുക്കു