തിരുവല്ല : കാവുംഭാഗം പാലത്തിങ്കൽ വീട്ടിൽ എം ടി വർക്കി ( ബേബി -87) കൊവിഡ് ബാധിച്ച് മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഒരുമാസമായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപതിയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: പരേതയായ ബേബി . മക്കൾ : പോൾ വർക്കി, ബീന, ജേക്കബ് വർക്കി.