വെച്ചൂച്ചിറ: ഗവ. പോളിടെക്നിക് കോളേജിൽ 2020-21 അദ്ധ്യയന വർഷത്തെ ത്രിവത്സര ഡിപ്ളോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി അഡ്മിഷൻ 16ന് നടക്കും. രാവിലെ ഒൻപത് മുതലാണ് രജിസ്ട്രേഷൻ. വെച്ചൂച്ചിറ പോളിയിൽ ഓപ്ഷൻ നൽകിയിട്ടുള്ള ഒന്നു മുതൽ 150വരെ റാങ്കുള്ള എല്ലാ വിഭാഗക്കാർക്കും 170 റാങ്കുള്ള ഈഴവ, 300വരെ റാങ്കുള്ള മുസ്ളീം, 160 വരെ റാങ്കുള്ള വിശ്വകർമ്മ, 260 വരെ റാങ്കുള്ള പിന്നാക്ക കൃസ്ത്യൻ, 260വരെ റാങ്കുള്ള പട്ടികജാതിക്കാർ െഎ.ടി.ഐ, കെ.ജി.സി.ഇ വിഭാഗക്കാർ എന്നിവർക്ക് പ്രവേശനത്തിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റും ഫീസും (18000രൂപ) സഹിതം രക്ഷിതാവിനൊപ്പം പ്രവേശനത്തിന് എത്തണം. ഫീസ് ഒടുക്കുന്നതിന് എ.ടി.എം കാർഡ് കൊണ്ടുവരണം. വിവരങ്ങൾ www.polyadmission.org/let എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9446186752.