അടൂർ : പെരിങ്ങനാട് തൃശ്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിനായി അനുവദിച്ച മൂന്നു കോടി രൂപാ ഉപയോഗിച്ച് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിടത്തിന്റെ ശിലാസ്ഥാപനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.ഇൻകൽ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ നിർമ്മാണം ഒമ്പത് മാസം കൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ജി.പ്രസന്നകുമാരി ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു.എ.പി.ജയൻ, ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേശ്, പഞ്ചായത്ത് വൈ. പ്രസിഡൻറ് എ.പി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ ഷാജി, പഞ്ചായത്ത് അംഗങ്ങളായ ഷെല്ലി ബേബി, ലതികാ മോഹൻ, പി.ടി.എ.പ്രസിഡൻ്റ് ജി. കൃഷ്ണകുമാർ, പ്രിൻസിപ്പാൾ സുധ.കെ, എച്ച്.എം. ജീ. ശ്രീദേവി, ജോസഫ്, രാജേന്ദ്രൻ നായർ, അഡ്വ.ഡി.ഉദയൻ ,സന്തോഷ് പാപ്പച്ചൻ എന്നിവർ സംസാരിച്ചു.