അടൂർ : സ്വർണ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ് മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജെലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ അടൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രേതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹീം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഗോപു കരുവാറ്റ അദ്ധ്യക്ഷനായിരുന്നു. ജിതിൻ നൈനാൻ. ചൂരക്കോട് ഉണ്ണികൃഷ്ണൻ. അലക്സ് കോയിപ്പുറത്ത്,രെഞ്ചു തുമ്പമൺ,അനന്തു ബാലൻ. അരവിന്ദ് ചന്ദ്രശേഖരൻ. നിതീഷ് പന്നിവിഴ. ഹരിശങ്കർ. ടിനു കൊടുമൺ, അംജത് അടൂ, സിജോ പഴകുളം അലൻ സജി എന്നിവർ പങ്കെടുത്തു.